പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി.
നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിൻ്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
അസ്ഥികൾ മനുഷ്യൻ്റെ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. നൂറോളം മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. ......
ആൾദൈവം 'പൂക്കി ബാബ' രാജ്യദ്രോഹിയെന്ന് ബോളിവുഡ് താരം ദിഷ പഠാണിയുടെ സഹോദരിയും സൈന്യത്തിലെ മുൻ മേജറുമായ ഖുഷ്ബു പഠാണി. ലിവിങ് ടുഗതർ റിലേഷൻഷിപ്പിലേർപ്പെടുന്ന സ്ത്രീകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലുടെ അനിരുദ്ധാചാര്യ എന്നും അറിയപ്പെടുന്ന 'പൂക്കി ബാബ' മോശം പരാമർശം നടത്തിയിരുന്നു. ......
കൊച്ചി: അക്വാകൾച്ചർ രംഗത്തെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന മത്സ്യകർഷക ബോധവൽകരണ പരിപാടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ശനിയാഴ്ച നടക്കും. കൂടുമത്സ്യകൃഷി, പെൻകൾച്ചർ, അലങ്കാരമത്സ്യകൃഷി, ബയോഫ്ളോക്, മത്സ്യതീറ്റ നിർമാണം എന്നീ മേഖലകളിലെ സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും.
സുസ്ഥിരവും ശാസ്ത്രീയവുമായ മത്സ്യകൃഷിരീതികൾ അടുത്തറിയാനും വിദ്ഗധരുമായി സംസാരിക്കാനും അവസരമുണ്ട്. ......
ചുരുങ്ങിയ സമയം കൊണ്ട് യാത്രക്കാരുടെ ഇടയില്‍ പ്രചാരം നേടിയ കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് ഓഗസ്റ്റ് 1 മുതല്‍ കൊച്ചിന് ഷ്പ്യാഡിലേക്കും നേവല്‍ ബേസിലേക്കും സര്‍വ്വീസ് ആരംഭിക്കും. എം.ജി റോഡ് സര്‍ക്കുലര്‍ സര്‍വ്വീസാണ് നിശ്ചിത സമയങ്ങളിൽ ഇവിടങ്ങളിലേക്ക് നീട്ടുന്നത്. ......
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്നത്. ......
വേടനെതിരെ ബലാത്സംഗ പരാതി നൽകിയ കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടർക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണം. ചിലർ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും ആരോപണം ഉയരുന്നുണ്ട്. ......
സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം മാറ്റാനുള്ള ചർച്ചകൾക്ക് തുടക്കമിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ മധ്യവേനലവധി ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇത് മഴക്കാലമായ ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായമാണ് മന്ത്രി പൊതുജനങ്ങളോട് തേടിയിരിക്കുന്നത്. ......
ബംഗളുരു: ക്ഷേത്രത്തിലെ മുൻ ശുചീകരണതൊഴിലാളി നടത്തിയ വെളിപ്പെടുത്തലിലൂടെ സംശയത്തിന്റെ നിഴലിലായ ധർമ്മസ്ഥലയിൽ ആശങ്കയും കുഴിയെടുപ്പും തുടരുകയാണ്. മരങ്ങളും ചെടികളും മുൾപ്പടർപ്പുകളും നിറഞ്ഞ കാട്ടിനുള്ളിലാണ് ഇന്ന് കുഴിയെടുക്കുന്നത്. ......